ഗസലുകള്‍ വിടപറയുമോ?

റൂഫ്‌ ടോപ്‌ ബാറിന്റെ കോണിലായി ഒരു മെലിഞ്ഞ മനുഷ്യന്‍ ഒറ്റയ്ക്കിരുന്നു മദ്യം കുടിച്ചുകൊണ്ടിരിക്കുന്നു.ചുവന്ന വിളക്കിന്റെ പ്രകാശം മദ്യക്കുപ്പിയിലും വലതുകൈയ്യിൽ മുറുക്കിപ്പിടിച്ചിരുന്ന ഗ്ലാസ്സിലും അയാളുടെ മുഖത്തും പ്രതിഫലിച്ചു. ഗ്ലാസില്‍ നിന്നും ഒരിറക്കു കൂടി കുടിച്ച്‌ അയാൾ തലകുമ്പിട്ടിരുന്നു.ഇടതു കയ്യിൽ എന്തൊ കുത്തിക്കുറിച്ച അൽപം പഴകിയ ഒരു കടലാസു കഷ്ണം ചുരുട്ടിപിടിച്ചിരിക്കുന്നു. ഒതുക്കമില്ലാത്ത തണുത്ത കാറ്റ് ശരീരത്തിലേയ്ക്ക് തുളച്ചു കയറാൻ ശ്രമിക്കുന്നു. "മേരി നസർ ന ഹോ ദൂർ..എക്‌ പൽ കേ ലിയ്യേ.." ഗുലാം അലിയുടെ ഘസൽ ഒഴുകിയൊഴുകി മദ്യലഹരിയിൽ അലിയുന്നു
"അതാരാണ്‌ ആ കക്ഷി? സ്ഥിരമായി ഇവിടെ കാണാറുണ്ടല്ലോ?"അൽപം പിന്നിലിരുന്ന രണ്ടു സുഹ്രുത്തുക്കൾ ആ രൂപത്തെ ശ്രദ്ധിച്ചു."ശ്‌..ഒന്നു പതുക്കെ പറ..ഇവിടെ പറയുന്നത്‌ അയാൾക്ക്‌ കേൾക്കാം." പതിഞ്ഞ ശബ്ദത്തിൽ കണ്ണട വച്ച ചെറുപ്പക്കാരൻ ബുദ്ധിജീവി പറഞ്ഞു കൊടുത്തു "അതു നമ്മുടെ മറ്റേ രാധാകൃഷ്ണൻ..ലോ കൊളേജിൽ പഠിച്ച..ഓർമ്മയില്ലേ നമ്മുടെ മീരയുടെ ബാച്ചിലെ..?""ഓ മനസ്സിലായി..." അൽപം ഉറക്കെ പുഛ്ത്തോടെ അയാൾ പറഞ്ഞു."ഓരോരുത്തന്റെ തലേവര.അല്ലാതെന്ത്‌?"

പരിചയമുള്ള ഏതോ ശബ്ദം തിരിച്ചറിഞ്ഞ മനസ്സ്‌ അതാരാണെന്നറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു.മുഖം അൽപം ഇടത്തേയ്ക്കു തിരിഞ്ഞെങ്കിലും ആ ശരീരത്തിന്‌ മദ്യലഹരിയിൽ തിരിയാൻ കഴിഞ്ഞില്ല.പക്ഷേ അയാൾ അപബോധമനസ്സിൽ തിരിഞ്ഞെന്നും ആളെ മനസ്സിലായെന്നും കരുതി സംത്രുപ്തനായി. (തുടരും)

1 comment:

  1. radhakrishnantte original identity vykktham aakkanam..

    ReplyDelete

Followers