പാഠം രണ്ട്‌ - സുഹൃത്തുക്കളുടെ നഷ്ടം

"അതു സുനിശ്ചിതമായ അനിയന്ത്രിതമായ അഭിവാജ്യമായ ഒരൊറ്റ സത്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.പ്രിയ സുഹ്രുത്തെ,എന്റെയും നിന്റെയും ഓരോ സ്പന്ദനങ്ങൾക്കിടയിലും ഞാനതിന്റെ നിഴൽ കാണുന്നു.ഒരു പക്ഷെ നീയിതു വായിക്കുമ്പോൾ ഞാൻ മരിച്ചിരിക്കാം.കാലം കരുതിവച്ചിരിക്കുന്നത്‌ എന്തെന്നറിയാതെ യവനികയ്ക്കപ്പുറത്തു നിന്ന് നിശബ്ദമായി മരിക്കാത്ത അഭിലാഷങ്ങളും പേറി മറക്കാത്ത ഓർമകളുമായി ഒരു പൊട്ടുപോലെ കാണാമറയത്തേയ്ക്ക്‌ ഞാൻ യാത്ര തിരിക്കട്ടെ.കാലമിനിയുമുരുളട്ടെ സൂര്യനിനിയും തിരിയട്ടെ,വിധിയുണ്ടെങ്കിൽ വീണ്ടും കാണാം."-10/09/2005

എല്ലാ വിഷുവിനും ഞാൻ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാറുണ്ട്‌.ബൃഹത്തായ സുഹൃത്‌വലയം കേരളത്തിന്റെ വടക്കു ഭാഗത്തായി പടർന്ന് കിടക്കുന്നതിനാൽ കോഴിക്കോടു നിന്നും കാസർക്കോട്‌ വരെ യാത്രയാണ്‌.കാസർകോടിന്റെ ഉൾനാടൻ പച്ചപ്പുകളിൽ,പയസ്വിനിപ്പുഴയുടെ തീരത്ത്‌ ഓളങ്ങളിലുതിരുന്ന മധുര സംഗീതത്തിനു ചെവിയോർത്തു വിശ്രമിക്കുന്നതിൽ പരം ആനന്ദം വേറെവിടുന്നു കിട്ടും?

പക്ഷേ ഇത്തവണത്തെ തിരിച്ചുവരവ്‌ മനസിനെ അൽപം നൊമ്പരപ്പെടുത്തിക്കളഞ്ഞു.നർത്തകിയിൽ സിനിമ കണ്ട ശേഷം സൽവാ റെസ്റ്റോറന്റിൽ കയറി.അൽപനേരം ഓർമകൾ എന്നെ പിറകോട്ടു നടത്തിച്ചു...

ആറു കൊല്ലം മുൻപ്‌ ഒരു പരിചയവുമില്ലാതെ പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്ന എന്നെ കൈ പിടിച്ചു കാസർക്കോടു മുഴുവൻ കൊണ്ടു നടന്നു കാണിച്ചപ്പോൾ,ആദ്യമായി സൽവാ റെസ്റ്റോറന്റിലിരുന്നു കല്ലുമ്മെക്കായ നുണഞ്ഞ്‌ ചിറി തുടച്ചു പരസ്പരം ചിരിച്ചപ്പോൾ,എപ്പോഴും വീട്ടിലേയ്ക്കു ക്ഷണിക്കുന്ന എന്റെ പ്രിയ സുഹ്രുത്തിനു അൽപായുസ്സാണു ദൈവംതമ്പുരാൻ വിധിച്ചതെന്നു ഓർക്കുവാൻ കൂടി പറ്റുന്നില്ല.ഹയാഷ്‌ മരിച്ചിട്ട്‌ നാല്‌ വർഷം തികയുന്നു.രണ്ടായിരത്തി അഞ്ചിലെ കറുത്ത സെപ്റ്റംബർ പത്ത്‌ അപഹരിച്ചത്‌ കോളെജിലെ അഞ്ചു വിലപ്പെട്ട സുഹൃത്തുക്കളുടെ ജീവിതങ്ങളാണ്‌ .പക്ഷെ ഇപ്പൊഴും എന്റെയുള്ളിൽ അവർ മരിച്ചിട്ടില്ല.ദൂരെ എവിടെയോ പഠിക്കുവാൻ പോയിട്ടുണ്ടെന്നേ കരുതിയിട്ടുള്ളൂ.ഒരു സുഹ്രുത്തിനെ നഷ്ട്പ്പെടുന്നതിനേക്കാൾ വലിയ ദുരന്തം ജീവിതത്തിൽ സംഭവിക്കുവാൻ ഇടയില്ല.

ഓർമകൾ സമ്മാനിക്കുന്ന സുഖമുള്ള വേദനകളിൽ മുഖം പൂഴ്ത്തിവച്ചു കണ്ണടയ്ക്കുമ്പോൾ ഒന്നാം ക്ലാസ്സു തൊട്ടു കൂടെ പഠിച്ചവരുടെ മുഖങ്ങൾ മനസ്സിൽ തെളിയുന്നു.മർത്തോമയിലെ എബി മാത്യൂവും ഹോളി ഏഞ്ചെൽസിലെ തടിയൻ ജെയിംസും,കർത്താവിന്റെ പുത്രൻ സിബിൻ സ്റ്റാൻലിയും,കുക്കൂ പി രാജീവനും..
പിന്നെ നവോദയായിലെ എണ്ണിയാൽ തീരാത്ത പ്രിയ സുഹ്രുത്തുക്കൾ..ഷൈബി കോശിയാണ്‌ രാഷ്ട്രീയം പഠിപ്പിച്ചതെങ്കിൽ നിസ്സാം പി എസ്സും വിഷ്ണുവും റൻസിയുമാണ്‌ ക്ലാസ്സ്മുറിയിലും പുറത്തും എഴുന്നേറ്റു നിന്ന് നാലു പറയാൻ പ്രോത്സാഹിപ്പിച്ചത്‌.വിമൽ കുമാർ ലവ്‌ ലെറ്റർ എഴുതുന്നതു എങ്ങിനെയെന്നു കാണിച്ചു തന്നു.സുദീപ്‌ ക്യാമ്പസ്‌ മതിലു ചാടി അതു പോസ്റ്റ്‌ ചെയ്യാനും.

നവോദയ ജീവിതം പത്തനംതിട്ടയും കടന്ന് അതിരുകളില്ലാതെ വ്യാപിച്ചപ്പോൾ കേരളം മുഴുവൻ സുഹൃത്തുക്കളായി.പാലക്കാട്ടിലെ റഫീക്കും,ത്രിശൂരിലെ ജോസഫും മാഹിയിലെ ബിജോയിയും കണ്ണൂരിലെ ശീതളും പിന്നെ കാഞ്ഞങ്ങാട്ടിലെ ജോഷിയും കാസർക്കോടിലെ മഹേഷും ഹയാഷും ..അങ്ങനെ ലിസ്റ്റ്‌ നീളുന്നു.

എഞ്ചിനീയറിങ്ങിന്‌ മനസ്സിൽ കൊണ്ടുനടന്ന കൊളെജായ എൽ.ബി.എസ്സിൽ ചേർന്നപ്പോൾ കരുതിയിരുന്നില്ല ഇത്രയും ദൃഡമായ സുഹ്രുത്ബന്ധങ്ങൾ ലഭിക്കുമെന്ന്.ആർ.കെ.പി ഇതു വായിക്കാൻ "കശ്ട്ട" പെടുന്നുണ്ടാവുമല്ലോ.അതുകൊണ്ടു നിന്റെ പേര്‌ ഇവിടെ എഴുതുന്നില്ല.പിന്നെ അഭിയും ഹരിയും മിത്ഥുനും സുധീഷിനും ഭൂഷിതിനും ഇതു വായിക്കാൻ സമയം കാണില്ലല്ലോ.
കോളെജ്‌ കാമ്പസിനുമ്മപ്പുറത്ത്‌ കാനത്തൂരിലെ അഭിലാഷും രാജപുരത്തെ ഷാലു മാത്യുവും റിജോയിയും അനീഷും ഗൗതം..എല്ലാവരും സമ്മാനിച്ചത്‌ നിറമുള്ള ഓർമകളാണ്‌.

ഒടുവിൽ കേരളത്തിന്റെ പുറത്തേയ്ക്കു.ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവരോടൊത്തുള്ള ജോലി സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുഹ്രുത്തുക്കൾ..

ലോകം ചെറുതായി ചെറുതായി ഇപ്പോൾ വിരൽതുമ്പിൽ എത്തി നിൽക്കുന്നു. പക്ഷെ എല്ലാവരുടെയും സമയവും അറിയാതെ നഷ്ടപ്പെടുന്നു.പിറകോട്ട്‌ നടക്കാൻ താൽപര്യമില്ലാത്ത തലമുറ വരുന്നു.

കുടജാദ്രി യിൽ നിന്നും കാഞ്ചി,ബനാറസ്‌,വാരണാസി,കാശി,ബൗധ്ഗയാ,നെപ്പാൾ വഴി ഹിമാലയത്തിലേയ്ക്കു സുഹ്രുത്തുക്കളോടൊപ്പം ഒരു തീർട്ത്ഥാടനം ചെയ്യണം.സന്തത സഹചാരികൾ എല്ലാം എവിടെയൊക്കെയോ ആണ്‌.സ്ത്ഥിരമായി തീർത്ഥാടനം നടത്തുന്നയാൾ ഇപ്പോൾ പഞ്ജാബിലുണ്ട്‌.ജൂനിയർ ടെലികൊം ഓഫിസർ ആയിട്ടു അവനു തിരുവനന്തപുരം കിട്ടിയതാണു.അത്‌ വേണ്ടാ എന്ന് പറഞ്ഞിട്ടാണു പഞ്ജാബു തിരഞ്ഞെടുത്തത്‌.അവിടുത്തെ നൂതനവും ആധുനികവുമായ വിവരസാങ്കേതികത പഠിക്കണമത്രെ.എന്തു പിണ്ണാക്കാണെന്ന് ആർക്കറിയാം..

പാഠം ഒന്ന്‍- വിശ്വാസം

ജീവിതത്തിൽ ഞാൻ പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ നല്ല പാഠം ആരിലും വിശ്വാസം പുലർത്തേണ്ടതില്ല എന്നതാണ്‌.വിശ്വാസമില്ലെങ്കിൽ ജീവിതത്തിന്‌ അടിത്തറ ഉണ്ടാവില്ലെന്ന മറു വാദം നിലനിൽക്കുമ്പൊൾ തന്നെ ആരെയും ഈ ലോകത്തിൽ വിശ്വസിക്കേണ്ടതില്ല എന്ന് ഞാൻ എന്റെ വീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉറപ്പിച്ചു പറയുന്നു..എല്ലാ മനുഷ്യരും ഒരുപോലെ തന്നെയാണ്‌..ആവശ്യത്തെ മുൻനിർത്തിയല്ലാതെ സ്നേഹം കൊണ്ട്‌ ഈശ്വരനെ വിളിക്കുന്നവരെക്കുറിച്ചു വായിക്കുകയും കേട്ടിട്ടുമേയുള്ളൂ.ഈശ്വരനെ പ്രകീർത്തിച്ചു ഗാനങ്ങൾ എഴുതുന്നവരും പാടുന്നവരും ആധുനിക ലോകത്തിലെ പുതിയ സാധ്യതയും ഫാഷനും ആയി മാറിയ ആത്മീയവ്യാപാരത്തിന്റെ കള്ളപ്പണം വാങ്ങുന്നവരാണ്‌.ഈശ്വര ഭയമുള്ളവൻ പോലും പണത്തിനും സ്വർണ്ണത്തിനും മുന്നിൽ നിന്നുകൊണ്ട്‌ ഈശ്വരനെ തള്ളിപ്പറയുന്നു.ഒടുവിൽ ചാവുമ്പോൾ ഒരു കഷ്ണം വെള്ള തുണിയിൽ പൊതിഞ്ഞെടുത്ത നഗ്നത ഈ ഭൂമിയിൽ അവശേഷിപ്പിക്കുന്നത്‌ ഒരു പിടി ഓർമ്മകൾ മാത്രമാണെന്ന പരമ സത്യം നിലനിൽക്കുന്നു. മനുഷ്യൻ നന്ദിയില്ലാത്തവനും നാണം കെട്ടവനും ആയിപ്പോയത്‌ അവന്റെ കുറ്റം കൊണ്ടല്ല,മറിച്ച്‌ അതവന്റെ വർഗ സ്വഭാവം ആയതു കൊണ്ടു മാത്രമാണ്‌.കലികാലത്തിൽ നിലനിൽപ്പിന്റെ സമവാക്യങ്ങൾ തലതിരിഞ്ഞിരിക്കുന്നതു കണ്ടിട്ടു പാവപ്പെട്ടവന്റെ മനസ്സിൽ വരുന്ന ലളിതമായ ചോദ്യം ഇതു മാത്രമാണ്‌ "ശരിക്കും ഈശ്വരൻ ഉണ്ടൊ?""ഉണ്ടെങ്കിൽ തന്നെ അദ്ദേഹം ഇതൊന്നും കാണുന്നില്ലേ?" ഇതിനുള്ള ഉത്തരം സ്വന്തം ജീവിതത്തിൽ നിന്നും തേടിക്കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്‌.മറ്റുള്ളവന്‌ സഹായം ചെയ്യേണ്ടതു അവൻ ആവശ്യപ്പെടാതെ തന്നെ അവന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടും ത്യാഗപൂർണ്ണവും നിസ്സ്വാർത്ഥതയോടും ആത്മാർത്ഥതയോടും കൂടിയാകണം.ഏതു കർമ്മം ചെയ്താലും അതിന്റെ ഫലം ആഗ്രഹിക്കുന്നത്‌ സ്വാർത്ഥത തന്നെയാണ്‌.അതുകൊണ്ട്‌ ഞാൻ ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.ആരെയും കാത്തിരിക്കുന്നുമില്ല.ആരെയും വിശ്വസിക്കുന്നുമില്ല..ഒരുപക്ഷേ എന്റെ വസ്തുക്കൾ കൊള്ളയടിച്ച എന്റെ പഴയ അയൽക്കാരനും,പ്രണയം അഭിനയിച്ച്‌ മനസ്സു കവർന്നെടുത്ത്‌ പാതിരാത്രിയിൽ കടന്നു കളഞ്ഞ എന്റെ പഴയ കാമുകിയും..ഇന്നലെ വന്നു മുഖസ്തുതി പാടി പരിവേദനങ്ങൾ നിരത്തി എന്റെ വസ്ത്രവും പ്രാതലും വഴിച്ചെലവും അപഹരിച്ച പ്രിയ സുഹ്രുത്തും ഇതു വായിച്ചു മുഖം ചുളിച്ചേക്കാം...നിങ്ങളോടെനിക്കു പരിഭവമൊട്ടും തന്നെയില്ലെടൊ..നിങ്ങൾക്കാരുമില്ലാതിരുന്നപ്പോൾ,ആവശ്യങ്ങൾ വേണ്ടിവന്ന സമയത്തു അറിഞ്ഞുകൊണ്ടു സഹായിച്ചത്‌ അതു പണമായാലും പ്രേമമായാലും എന്റെ സാന്നിധ്യമായാലും ശരി ഞാൻ എന്റെ മര്യാദ കാട്ടി..!!അത്ര മാത്രം..!മറിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതിരുന്നതു എന്റെ സഹാനുഭൂതിയായി കണക്കാക്കിക്കൊള്ളൂ...കൈ നീട്ടുന്നവനെ സഹായിക്കണം,വീട്ടിലേക്കു വരുന്ന സന്ദർശകനെ തന്നാലാവും വിധം ത്രിപ്തിപ്പെടുത്ത്തണം,അറിവും ,പണവും ശക്തിയും ഉണ്ടെങ്കിൽ അത്‌ ഇല്ലാത്തവനെ സാഹായിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തണം എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌."മനസ്സിനക്കരെ" എന്ന മലയാളം ചലച്ചിത്രത്തിൽ നടൻ ഇന്നസ്സെന്റിന്റെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്‌."കർത്താവു നിനച്ചിരിക്കാത്ത നേരത്ത്‌ ഒരുപാടു തരുകയും അപ്രതീക്ഷിതമായതങ്ങു തിരിച്ചെടുക്കുകയും ചെയ്തു കളയും..!!" സമവാക്യം എന്തുതന്നെയായാലും ഈശ്വരന്റെ നിർവ്വചനം ആ സംഭാഷണത്തിൽ കാണുന്നുണ്ട്‌.

Thought provoking collections

A long time ago, there was an Emperor who told his horseman that if he could ride on his horse and cover as much land area as he likes, then the Emperor would give him the area of land he has covered. Sure enough, the horseman quickly jumped onto his horse and rode as fast as possible to cover as much land area as he could.
He kept on riding and riding, whipping the horse to go as fast as possible. When he was hungry or tired, he did not stop because he wanted to cover as much area as possible. Came to a point when he had covered a substantial area and he was exhausted and was dying.
Then he asked himself, "Why did I push myself so hard to cover so much land area? Now I am dying and I only need a very small area to bury myself." The above story is similar with the journey of our Life. We push very hard everyday to make more money, to gain power and recognition. We neglect our health , time with our family and to appreciate the surrounding beauty and the hobbies we love. One day when we look back , we will realize that we don't really need that much, but then we cannot turn back time for what we have missed. Life is not about making money, acquiring power or recognition .
Life is definitely not about work!
Work is only necessary to keep us living so as to enjoy the beauty and pleasures of life.
Life is a balance of Work and Play, Family and Personal time.
You have to decide how you want to balance your Life.
Define your priorities, realize what you are able to compromise but always let some of your decisions be based on your instincts.
Happiness and love is the meaning and the purpose of Life, the whole aim of human existence.
Selfishness and hatred means darkness and sorrow of life. So, take it easy, do what you want to do and appreciate nature.
Life is fragile, Life is short. Do not take Life for granted.
Live a balanced lifestyle and enjoy Life! Watch your thoughts ; they become words. Watch your words ; they become actions. Watch your actions ; they become habits. Watch your habits; they become character . Watch your character; it becomes your destiny

Value of Parents

An 80 year old man was sitting on the sofa in his house along with his 45 years old highly educated son. Suddenly a crow perched on their window. The Father asked his Son, "What is this?" The Son replied "It is a crow". After a few minutes, the Father asked his Son the 2nd time, "What is this?" The Son said "Father, I have just now told you "It's a crow". After a little while, the old Father again asked his Son the 3rd time, What is this?" At this time some ex-pression of irritation was felt in the Son's tone when he said to his Father with a rebuff. "It's a crow, a crow". A little after, the Father again asked his Son t he 4th time, "What is this?" This time the Son shouted at his Father, "Why do you keep asking me the same question again and again, although I have told you so many times 'IT IS A CROW'. Are you not able to understand this?" A little later the Father went to his room and came back with an old tattered diary, which he had maintained since his Son was born. On opening a page, he asked his Son to read that page. When the son read it, the following words were written in the diary :- "Today my little son aged three was sitting with me on the sofa, when a crow was sitting on the window. My Son asked me 23 times what it was, and I replied to him all 23 times that it was a Crow. I hugged him lovingly each time h e asked me the same question again and again for 23 times. I did not at all feel irritated I rather felt affection for my innocent child". While the little child asked him 23 times "What is this", the Father had felt no irritation in replying to the same question all 23 times and when today the Father asked his Son the same question just 4 times, the Son felt irritated and annoyed.
So.. If your parents attain old age, do not repulse them or look at them as a burden, but speak to them a gracious word, be cool, obedient, humble and kind to them. Be considerate to your parents.From today say this aloud, "I want to see my parentshappy forever. They have cared for me ever since I was a little child. They have always showered their selfless love on me.
They crossed all mountains and valleys without seeing the storm and heat to make me a person presentable in the society today". Say a prayer to God, "I will serve my old parents in the BEST way. I will say all good and kind words to my dear parents, no matter how they behave.

Followers