"അതു സുനിശ്ചിതമായ അനിയന്ത്രിതമായ അഭിവാജ്യമായ ഒരൊറ്റ സത്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.പ്രിയ സുഹ്രുത്തെ,എന്റെയും നിന്റെയും ഓരോ സ്പന്ദനങ്ങൾക്കിടയിലും ഞാനതിന്റെ നിഴൽ കാണുന്നു.ഒരു പക്ഷെ നീയിതു വായിക്കുമ്പോൾ ഞാൻ മരിച്ചിരിക്കാം.കാലം കരുതിവച്ചിരിക്കുന്നത് എന്തെന്നറിയാതെ യവനികയ്ക്കപ്പുറത്തു നിന്ന് നിശബ്ദമായി മരിക്കാത്ത അഭിലാഷങ്ങളും പേറി മറക്കാത്ത ഓർമകളുമായി ഒരു പൊട്ടുപോലെ കാണാമറയത്തേയ്ക്ക് ഞാൻ യാത്ര തിരിക്കട്ടെ.കാലമിനിയുമുരുളട്ടെ സൂര്യനിനിയും തിരിയട്ടെ,വിധിയുണ്ടെങ്കിൽ വീണ്ടും കാണാം."-10/09/2005
എല്ലാ വിഷുവിനും ഞാൻ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാറുണ്ട്.ബൃഹത്തായ സുഹൃത്‌വലയം കേരളത്തിന്റെ വടക്കു ഭാഗത്തായി പടർന്ന് കിടക്കുന്നതിനാൽ കോഴിക്കോടു നിന്നും കാസർക്കോട് വരെ യാത്രയാണ്.കാസർകോടിന്റെ ഉൾനാടൻ പച്ചപ്പുകളിൽ,പയസ്വിനിപ്പുഴയുടെ തീരത്ത് ഓളങ്ങളിലുതിരുന്ന മധുര സംഗീതത്തിനു ചെവിയോർത്തു വിശ്രമിക്കുന്നതിൽ പരം ആനന്ദം വേറെവിടുന്നു കിട്ടും?
പക്ഷേ ഇത്തവണത്തെ തിരിച്ചുവരവ് മനസിനെ അൽപം നൊമ്പരപ്പെടുത്തിക്കളഞ്ഞു.നർത്തകിയിൽ സിനിമ കണ്ട ശേഷം സൽവാ റെസ്റ്റോറന്റിൽ കയറി.അൽപനേരം ഓർമകൾ എന്നെ പിറകോട്ടു നടത്തിച്ചു...
ആറു കൊല്ലം മുൻപ് ഒരു പരിചയവുമില്ലാതെ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന എന്നെ കൈ പിടിച്ചു കാസർക്കോടു മുഴുവൻ കൊണ്ടു നടന്നു കാണിച്ചപ്പോൾ,ആദ്യമായി സൽവാ റെസ്റ്റോറന്റിലിരുന്നു കല്ലുമ്മെക്കായ നുണഞ്ഞ് ചിറി തുടച്ചു പരസ്പരം ചിരിച്ചപ്പോൾ,എപ്പോഴും വീട്ടിലേയ്ക്കു ക്ഷണിക്കുന്ന എന്റെ പ്രിയ സുഹ്രുത്തിനു അൽപായുസ്സാണു ദൈവംതമ്പുരാൻ വിധിച്ചതെന്നു ഓർക്കുവാൻ കൂടി പറ്റുന്നില്ല.ഹയാഷ് മരിച്ചിട്ട് നാല് വർഷം തികയുന്നു.രണ്ടായിരത്തി അഞ്ചിലെ കറുത്ത സെപ്റ്റംബർ പത്ത് അപഹരിച്ചത് കോളെജിലെ അഞ്ചു വിലപ്പെട്ട സുഹൃത്തുക്കളുടെ ജീവിതങ്ങളാണ് .പക്ഷെ ഇപ്പൊഴും എന്റെയുള്ളിൽ അവർ മരിച്ചിട്ടില്ല.ദൂരെ എവിടെയോ പഠിക്കുവാൻ പോയിട്ടുണ്ടെന്നേ കരുതിയിട്ടുള്ളൂ.ഒരു സുഹ്രുത്തിനെ നഷ്ട്പ്പെടുന്നതിനേക്കാൾ വലിയ ദുരന്തം ജീവിതത്തിൽ സംഭവിക്കുവാൻ ഇടയില്ല.
ഓർമകൾ സമ്മാനിക്കുന്ന സുഖമുള്ള വേദനകളിൽ മുഖം പൂഴ്ത്തിവച്ചു കണ്ണടയ്ക്കുമ്പോൾ ഒന്നാം ക്ലാസ്സു തൊട്ടു കൂടെ പഠിച്ചവരുടെ മുഖങ്ങൾ മനസ്സിൽ തെളിയുന്നു.മർത്തോമയിലെ എബി മാത്യൂവും ഹോളി ഏഞ്ചെൽസിലെ തടിയൻ ജെയിംസും,കർത്താവിന്റെ പുത്രൻ സിബിൻ സ്റ്റാൻലിയും,കുക്കൂ പി രാജീവനും..
പിന്നെ നവോദയായിലെ എണ്ണിയാൽ തീരാത്ത പ്രിയ സുഹ്രുത്തുക്കൾ..ഷൈബി കോശിയാണ് രാഷ്ട്രീയം പഠിപ്പിച്ചതെങ്കിൽ നിസ്സാം പി എസ്സും വിഷ്ണുവും റൻസിയുമാണ് ക്ലാസ്സ്മുറിയിലും പുറത്തും എഴുന്നേറ്റു നിന്ന് നാലു പറയാൻ പ്രോത്സാഹിപ്പിച്ചത്.വിമൽ കുമാർ ലവ് ലെറ്റർ എഴുതുന്നതു എങ്ങിനെയെന്നു കാണിച്ചു തന്നു.സുദീപ് ക്യാമ്പസ് മതിലു ചാടി അതു പോസ്റ്റ് ചെയ്യാനും.
നവോദയ ജീവിതം പത്തനംതിട്ടയും കടന്ന് അതിരുകളില്ലാതെ വ്യാപിച്ചപ്പോൾ കേരളം മുഴുവൻ സുഹൃത്തുക്കളായി.പാലക്കാട്ടിലെ റഫീക്കും,ത്രിശൂരിലെ ജോസഫും മാഹിയിലെ ബിജോയിയും കണ്ണൂരിലെ ശീതളും പിന്നെ കാഞ്ഞങ്ങാട്ടിലെ ജോഷിയും കാസർക്കോടിലെ മഹേഷും ഹയാഷും ..അങ്ങനെ ലിസ്റ്റ് നീളുന്നു.
എഞ്ചിനീയറിങ്ങിന് മനസ്സിൽ കൊണ്ടുനടന്ന കൊളെജായ എൽ.ബി.എസ്സിൽ ചേർന്നപ്പോൾ കരുതിയിരുന്നില്ല ഇത്രയും ദൃഡമായ സുഹ്രുത്ബന്ധങ്ങൾ ലഭിക്കുമെന്ന്.ആർ.കെ.പി ഇതു വായിക്കാൻ "കശ്ട്ട" പെടുന്നുണ്ടാവുമല്ലോ.അതുകൊണ്ടു നിന്റെ പേര് ഇവിടെ എഴുതുന്നില്ല.പിന്നെ അഭിയും ഹരിയും മിത്ഥുനും സുധീഷിനും ഭൂഷിതിനും ഇതു വായിക്കാൻ സമയം കാണില്ലല്ലോ.
കോളെജ് കാമ്പസിനുമ്മപ്പുറത്ത് കാനത്തൂരിലെ അഭിലാഷും രാജപുരത്തെ ഷാലു മാത്യുവും റിജോയിയും അനീഷും ഗൗതം..എല്ലാവരും സമ്മാനിച്ചത് നിറമുള്ള ഓർമകളാണ്.
ഒടുവിൽ കേരളത്തിന്റെ പുറത്തേയ്ക്കു.ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവരോടൊത്തുള്ള ജോലി സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുഹ്രുത്തുക്കൾ..
ലോകം ചെറുതായി ചെറുതായി ഇപ്പോൾ വിരൽതുമ്പിൽ എത്തി നിൽക്കുന്നു. പക്ഷെ എല്ലാവരുടെയും സമയവും അറിയാതെ നഷ്ടപ്പെടുന്നു.പിറകോട്ട് നടക്കാൻ താൽപര്യമില്ലാത്ത തലമുറ വരുന്നു.
കുടജാദ്രി യിൽ നിന്നും കാഞ്ചി,ബനാറസ്,വാരണാസി,കാശി,ബൗധ്ഗയാ,നെപ്പാൾ വഴി ഹിമാലയത്തിലേയ്ക്കു സുഹ്രുത്തുക്കളോടൊപ്പം ഒരു തീർട്ത്ഥാടനം ചെയ്യണം.സന്തത സഹചാരികൾ എല്ലാം എവിടെയൊക്കെയോ ആണ്.സ്ത്ഥിരമായി തീർത്ഥാടനം നടത്തുന്നയാൾ ഇപ്പോൾ പഞ്ജാബിലുണ്ട്.ജൂനിയർ ടെലികൊം ഓഫിസർ ആയിട്ടു അവനു തിരുവനന്തപുരം കിട്ടിയതാണു.അത് വേണ്ടാ എന്ന് പറഞ്ഞിട്ടാണു പഞ്ജാബു തിരഞ്ഞെടുത്തത്.അവിടുത്തെ നൂതനവും ആധുനികവുമായ വിവരസാങ്കേതികത പഠിക്കണമത്രെ.എന്തു പിണ്ണാക്കാണെന്ന് ആർക്കറിയാം..
ENTER HERE
- ENGLISH 1 (2)
- MALAYALAM NURUNGUKAL (5)
- OTHERS(REVIEWS AND ESSAYS) (3)
Blog Archive
Subscribe to:
Post Comments (Atom)
"എല്ലാ വിഷുവിനും ഞാൻ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാറുണ്ട്." കൈനീട്ടതിനാ പൊണെ?
ReplyDeleteHalimshaayude chaithanyamulla ormmakaliloodeyulla oru druthasavaariyaanithu. Chaithanyamulla oru jeevithathinutama thante ormmachcheppu thurannappol aa ormmakkurippum chaithanyamullathaayi.....Aksharaththettukal ozhivaakkan shramikkanam.....Santhosham; abhinandanam.....
ReplyDelete