നിങ്ങളാരെങ്കിലും പാറ്റയെ വകവരുത്തിയിട്ടുണ്ടോ??ഉണ്ടാകുമെന്ന് കരുതട്ടെ !! ഈയിടെ ഞാന്‍ പുതിയ വീട്ടിലേയ്ക്ക് താമസിക്കാന്‍ പുറപ്പെടുന്നതിനു ഒരാഴ്ച മുന്‍പാണ് എന്റെ പഴയ നീല എയര്‍ ബേഗ് തുറന്നു നോക്കിയത് .അത്ഭുതം തോന്നി!പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകേല.ഒരു പാറ്റ മെഗാ ഫാമിലി അതിനുള്ളില്‍ ഇരിക്കുന്നു!അതില്‍ തറവാട് കാരണവര്‍ മുതല്‍ ഇപ്പൊ പിറന്നു വീണ കുഞ്ഞുങ്ങള്‍ വരെ എല്ലാം കൂടി ഒരു പതിനഞ്ജ് എണ്ണമെങ്കിലും കാണും . ഞാന്‍ പെട്ടന്ന് തന്നെ സിബ് ഇട്ടു ആ ബാഗ് അടച്ചു വച്ചു.
എനിക്ക് ആ കുടുംബത്തെ കൊല്ലാന്‍ തോന്നിയില്ല .ഒന്നുമല്ലേലും ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആയി പോയില്ലേ? ഭൂമിയിലെ സമസ്ത ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുന്ടെന്നിരിക്കെ ഞാന്‍ അവറ്റകളെ കൊല്ലുന്നത് ശരിയല്ലല്ലോ?ശരി ക്ഷമിച്ചു കളയാം!! ഞാന്‍ ആ ബാഗ് തുറന്നു തന്നെ വച്ചിട്ടാണ് അന്ന് ഓഫീസില്‍ പോയത് .പിന്നീട് ആ കാര്യം ഞാന്‍ മറന്നു പോയി.
എന്റെ പുതിയ വീട് എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള ഒരു കൊച്ചു വീടാണ്. പുതിയ വീട്ടിലേയ്ക്ക് താമസം മാറി ഒരു ദിവസം കഴിഞ്ഞാണ് എല്ലാ സാധനങ്ങളും വൃത്തിയാക്കി വയ്കാന്‍ തുടങ്ങിയത്.പെട്ടന്നാണ് അത് സംഭവിച്ചത് .ആ നീല ബാഗ് വലിച്ചു താഴെയിട്ടതും മെഗാ ഫാമിലി മുഴുവനായും നിലത്തു വീണതും ഒരുമിച്ചായിരുന്നു.അതില്‍ ഒരു വിരുതന്‍ എന്റെ ഷര്‍ട്ടിന്റെ ഉള്ളില്‍ കയറിക്കൂടി .എന്തെങ്കിലും പ്രാണികള്‍ ശരീരത്തില്‍ ഇഴഞ്ഞാല്‍ നമുക്കു വെപ്രാള്മുണ്ടാകുമല്ലോ.ഞാനും അതേയ് അവസ്ഥയില്‍ ആയി.ഷര്‍ട്ട് ഊരി എറിഞ്ഞിട്ടു മുറിയടച്ചുകൊണ്ടു ഞാന്‍ വീടിനു പുറത്തേയ്ക്ക് ഓടിപ്പോയി .
പുതിയ വീട്ടില്‍ എലി,പാറ്റ,പല്ലി തുടങ്ങിയ ക്ഷുദ്ര ജീവികളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .അപ്പോള്‍ എങ്ങനെ ഇവയെ വീടിനു പുറത്താക്കും എന്നായി ചിന്ത.നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെപ്പോലെ ഞാന്‍ എന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ അല്പം വെള്ളം ചേര്‍ത്ത് കളഞ്ഞു.
ആ പാറ്റ കുടുംബത്തെ കൂട്ടക്കൊല ചെയ്യുക എന്നത് മഹാപാതകം തന്നെ.പക്ഷേ വേറെ നിവൃത്തിയില്ലല്ലോ.
ഒരു ചൂലുമായി ഞാന്‍ പതുക്കെ മുറിതുറന്ന് അകത്തു കയറി.
(തുടരും)
ENTER HERE
- ENGLISH 1 (2)
- MALAYALAM NURUNGUKAL (5)
- OTHERS(REVIEWS AND ESSAYS) (3)
ബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteആവശ്യമില്ലാതെ മറ്റു ജീവജാലങ്ങളെ ഉപദ്രവിയ്ക്കാതെ നോക്കണമെന്നേ ഉള്ളൂ... മറ്റുള്ളതൊന്നും പ്രായോഗികമല്ല