ഇംപ്രഷന്‍

"പ്രലോഭനങ്ങള്‍ മനുഷ്യനെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്നു" എന്ന സിദ്ധാന്തം ഞാന്‍ തന്നെ ഗവേഷണം നടത്തി കണ്ടെത്തിയതാണ് .ഈ സിദ്ധാന്തം മറ്റുള്ളവരിലൂടെ കണ്ടുകൊണ്ടിരിക്കാന്‍ എന്ത് രസം തരുന്ന സംഗതിയാണെന്ന് അറിയുമോ??
രാമകൃഷ്ണന്‍ അഥവാ രാമു എന്റെ കൂടെയാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ക്യാമ്പസ്‌ സെലക്ഷ്യന്റെ അനുഗ്രഹത്തിൽ അവന്‌ ബാൻഗ്ലൂരിലെ ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ ആണ് ജോലി ലഭിച്ചത്.
രാമുവിന്റെ ഏററവും നല്ലതും ചിലപ്പോഴൊക്കെ മോശമാകുന്നതുമായ സ്വഭാവമാണ് മറ്റുള്ളവരുടെ മുന്‍പില്‍ ഇംപ്രഷന്‍ ഉണ്ടാക്കിയെടുക്കുക എന്നത്."കുളിച്ചില്ലേലും കോണകം പുരപ്പിറത്തു കിടക്കണം" എന്ന പോളിസി ആണ് രാമുവിന്റെ തിയറിയുടെ അടിസ്ഥാനം.അങ്ങനെയെങ്കിലും നാലുപേര്‍ ഞാന്‍ കുളിക്കുന്നുണ്ടെന്നു കരുതട്ടെ എന്നതാണ് അതിന്റെ മറുവശം.ഇങ്ങനെ "ഞാന്‍ ഒരു സംഭവം" എന്ന് തോന്നിപ്പിക്കുന്നതിലാണ് രാമുവിന്റെ ജീവിതവിജയം ഇരിക്കുന്നത്.
ജോലിയൊക്കെ ലഭിച്ചപ്പോള്‍ രാമു ജീവിതത്തില്‍ അല്പം ആര്‍ഭാടമൊക്കെയായി .സ്വന്തം വീട് ,സ്വന്തം ബൈക്ക്,സ്വന്തമായി മേടിച്ച ടി വി..അങ്ങനെ ലിസ്റ്റ് നീളുന്നു.കോളേജില്‍ നിന്നും സെലക്റ്റ് ആയ ഏക
വ്യക്തി എന്ന നിലയിലും, സ്വന്തം ഡിപ്പാര്‍ട്ട്മെന്റില്‍ സമപ്രായക്കാരില്ലാത്തതും കാരണം ബാന്ഗ്ലൂരിലെ ഹൈ ടെക് ജീവിതത്തില്‍ രാമുവിന് ഏകാന്തത അനുഭവപ്പെട്ടു.സ്വന്തം കമ്പനിയിലെ തന്നെ മലയാളികളായ സുന്ദരിമാരെ നോട്ടമിട്ടിട്ടില്ല എന്നല്ല അതിനര്‍ത്ഥം.ദിവസവും മാതൃഭുമി പത്രം മുടങ്ങാതെ വായിക്കുന്ന , രാസ്നാദിപ്പൊടി, കെ .പി നമ്പൂതിരീസ് ദന്തചൂര്‍ണം... തുടങ്ങിയ സ്വദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശീലിച്ച ഒരു ശരാ ശരി ഇസ്പേഡ് എഴാംകൂലി മലയാളിക്ക് ഡി ജെയ്കും ഹിപ് ഹോപിനും പിസ ഹട്ടിനും പിന്നെ രാത്രി മുഴുവന്‍ മൊബൈല്‍ ഫോണില്‍ തൂങ്ങി കിടക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും ആ ഉദ്യമം വേണ്ടന്ന് വെച്ചന്നോ പരാജയപ്പെട്ടെന്നോ അല്ലെങ്കില്‍ ചീററിപ്പൊയി എന്നോ വ്യാഖ്യാനിക്കാം. ഒന്നാം വര്‍ഷത്തില്‍ മെക്കാനിക്കല്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ല എന്ന് പറഞ്ഞു എലെകട്രോനിക്സ് എടുത്തുകളഞ്ഞ വിരുതനാണ് രാമു.സത്യം പറഞ്ഞാല്‍ രാമു ഒരു ആദര്‍ശക്കുപ്പായമിട്ട സഖാവായിരുന്നു എന്നതാണ് പരസ്യമായ രഹസ്യം! കേരളത്തിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ആണ് ആ കുപ്പായം പതുക്കെ ഊരിപ്പോകുന്നത് .സോഡാ നാരങ്ങാവേള്ളത്തില്‍ നിന്നും ബഹുരാഷ്ട്ര കുത്തകയുടെ പതഞ്ഞു പൊങ്ങുന്ന ലൈം സോഡയിലേക്കോ കോളയിലെക്കോ പോയേക്കാവുന്ന ഒരു പ്രകടമായ മാറ്റം പക്ഷേ രാമു എന്ന മലബാറിലെ ഉള്‍നാടന്‍ സഖാവില്‍ കണ്ടില്ല.
അങ്ങനെയിരിക്കെയാണ് ഒരു നാള്‍ രാമുവിന്റെ വീട്ടിന്റെ നേരെ എതിര്‍ഭാഗത്തുള്ള മു‌ന്നു നില കെട്ടിടത്തില്‍ നാല് മലയാളി പെണ്‍കുട്ടികള്‍ താമസത്തിന് വരുന്നത്....
(തുടരും)

1 comment:

Followers