നമുക്ക് ചുറ്റും നമ്മുടെതല്ലാത്ത ഒരു സമൂഹമുണ്ട് ....., അധസ്ഥിത വര്‍ഗമുണ്ട് ,അവരെ തിരിച്ചറിഞ്ഞുകൊണ്ട് ...അവരുടെ യാതനകളില്‍ ,പ്രതീക്ഷകളില്‍ ,കത്തുന്ന .. പോരാട്ടങ്ങളില്‍ - സാദരം പങ്കുചേര്‍ന്നു അവരില്‍ ഒരാളായിതീരുവാന്‍ .....ഏത് നരകത്തില്‍ ചെന്നും കരുത്തോടെ പോരാടാന്‍ ....അവസാന ശ്വാസം വരെ പോരാടാന്‍ ..ആണ് ആഗ്രഹം ....!മല മറിക്കും എന്ന വിശ്വാസമൊന്നുമില്ല !പക്ഷെ .. അസ്ഥിത്വം മരവിച്ച ഒരു സമൂഹത്തില്‍ എനിക്കും ചില എളിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്ന ഉദാത്തമായ വിശ്വാസമുണ്ട് .അതാണ് യഥാര്‍ത്ഥ വിപ്ലവമെന്ന്‌ കരുതുന്നു...!മസ്തിഷ്കത്തില്‍ ആശയദാരിദ്ര്യം സംഭവിച്ചു നാള്‍ക്കുനാള്‍ ദ്രവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ -യുവതയുടെ ഒരു സമൂഹത്തില്‍ ...പ്രതികരിക്കാതിരിക്കുന്നത് ചത്തതിനേക്കാള്‍ മോശമാണെന്ന് കരുതുന്നു ....അതിനുവേണ്ടി എല്ലാം ത്വജിക്കേണ്ടി വന്നേക്കാം ....എല്ലാം മറന്നുകൊണ്ട് , എല്ലാം നഷ്ടപ്പെടുത്തി അവസാന ശ്വാസം വരെ പോരാടേണ്ടി വന്നേക്കാം .....ചില്ലുമേടകളില്‍ നിന്നവര്‍ കല്ലെറിഞ്ഞെയ്ക്കാം !അവയൊക്കെ ചങ്കൂറ്റത്തോടെ നേരിടാന്‍ ..കെല്‍പുണ്ടായിരിക്കണം..അതുണ്ടെങ്കില്‍ മാത്രം..താങ്കള്‍ക്ക് ഇവിടെയ്ക്ക് സ്വാഗതം..!!!

No comments:

Post a Comment

Followers